മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ തുറന്നു; കര്‍ശന നിയന്ത്രണങ്ങള്‍
Kerala

മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ തുറന്നു; കര്‍ശന നിയന്ത്രണങ്ങള്‍

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന എറണാകുളം ജില്ലയിലെ മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ ഇന്ന് പുലര്‍ച്ചെ തുറന്നു.

News Desk

News Desk

കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന എറണാകുളം ജില്ലയിലെ മുനമ്പം, വൈപ്പിന്‍ ഹാര്‍ബറുകള്‍ ഇന്ന് പുലര്‍ച്ചെ തുറന്നു. കര്‍ശന നിയന്ത്രണങ്ങളോട് കൂടിയാണ് ഹാര്‍ബറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ രോഗവ്യാപനം തുടരുന്നതിനാല്‍ ചെല്ലാനം ഹാര്‍ബര്‍ അടഞ്ഞുകിടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പുലര്‍ച്ചെ നാലര മുതല്‍ മത്സ്യബന്ധനത്തിന് പോകാനായിരുന്നു അനുമതി. ഫിഷറീസ് വകുപ്പ് നല്‍കുന്ന പാസ് ഉള്ളവര്‍ക്ക് മാത്രമെ മത്സബന്ധനത്തിന് പോകാന്‍ സാധിക്കു. ഒറ്റ ഇരട്ട അക്കമുള്ള ബോട്ടുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്താം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിന് ഇപ്പോള്‍ അനുമതിയില്ല. മീന്‍പിടിച്ച ശേഷം 24 മണിക്കൂറിനുള്ളില്‍ വള്ളങ്ങളും ബോട്ടുകളും ഹാര്‍ബറില്‍ തിരിച്ചെത്തണം. ഹാര്‍ബറില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. ലേലവും അനുവദിക്കില്ല. രോഗവ്യാപനം നിയന്ത്രണ വിധേയമായ ചെല്ലാനം മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 17 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com