ഹൈക്കോടതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്
Kerala

ഹൈക്കോടതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്

ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്നാണ് ആവശ്യം

By News Desk

Published on :

കൊച്ചി: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. അഭിഭാഷക അസോസിയേഷനാണ് കത്ത് നൽകിയത്. ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്നാണ് ആവശ്യം.

പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിൽ തോമസ് അടക്കം 26 പേർ നിരീക്ഷണത്തിൽ പോയിരുന്നു. രണ്ട് പേർക്ക് പൊലീസുകാരനുമായി നേരിട്ട് സമ്പർക്കവുമുണ്ടായി. അതേസമയം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ഓഫീസും അടച്ചു.

17-തീയതി രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ടുമായി പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തിയത്. കോടതിയിലെത്തിയ പൊലീസുകാരൻ വിജിലൻസ് ജിപിഎ രാജേഷിന് റിപ്പോർട്ട് കൈമാറി. ഇത് പിന്നീട് ജഡ്ജിക്ക് കൈമാറുകയും ചെയ്തിരുന്നു.

Anweshanam
www.anweshanam.com