പാ​ര്‍​ട്ടി​ക്കാരെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യാ​ല്‍ ഇ​ട​പെ​ടു​ന്ന​ത് ക​ട​മ: അ​ടൂ​ര്‍ പ്ര​കാ​ശ്
Kerala

പാ​ര്‍​ട്ടി​ക്കാരെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി​യാ​ല്‍ ഇ​ട​പെ​ടു​ന്ന​ത് ക​ട​മ: അ​ടൂ​ര്‍ പ്ര​കാ​ശ്

വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍​ക്കു താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന മ​ന്ത്രി ഇ പി ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍​ക്കു താ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന മ​ന്ത്രി ഇ പി ജ​യ​രാ​ജ​ന്‍റെ ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. മ​ന്ത്രി വെ​റും സി​പി​എ​മ്മു​കാ​ര​നാ​യാ​ണു സം​സാ​രി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

പ്ര​തി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ താ​ന്‍ ഇ​ട​പെ​ട്ടി​ട്ടി​ല്ല. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്നു പ്രാ​ദേ​ശി​ക നേ​താ​ക്ക​ള്‍ പ​റ​ഞ്ഞാ​ല്‍ ഇ​ട​പെ​ടു​ന്ന​തു ത​ന്‍റെ ക​ട​മ​യാ​ണ്. ജ​യ​രാ​ജ​ന്‍ കാ​ട​ട​ച്ചു വെ​ടി​വ​യ്ക്ക​രു​ത്. ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം അ​ദ്ദേ​ഹം കാ​ട്ട​ണ​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു.

സം​ഭ​വ​മു​ണ്ടാ​യ ശേ​ഷം കൊ​ല​യാ​ളി​ക​ള്‍ ഈ ​വി​വ​രം അ​റി​യി​ക്കു​ന്ന​ത് അ​ടൂ​ര്‍ പ്ര​കാ​ശി​നെ​യാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍ ആ​രോ​പി​ച്ച​ത്. സംഭവത്തിന്​ പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്​. കോണ്‍ഗ്രസ്​ കൊലപാതകം ആസൂത്രണം ചെയ്യുകയാണ്​. കോണ്‍ഗ്രസി​െന്‍റ ചരിത്രം അതാണെന്നും മന്ത്രി പറഞ്ഞു. യു.ഡി.എഫ്​ ഘടക കക്ഷികളെല്ലാം ഈ കൊലപാതകത്തില്‍ കോണ്‍​ഗ്രസ്​ നിലപാടിനൊപ്പണോ എന്ന നയം വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്യം നിര്‍വഹിച്ചു എന്ന സന്ദേശമാണ്​​ അക്രമികള്‍ അടൂര്‍ പ്രകാശിന്​ കൈമാറിയതെന്നാണ്​ പുറത്തു വന്ന വിവരം. ഇത്​ ഞെട്ടിക്കുന്നതാണ്​. ഇതാണോ കോണ്‍ഗ്രസ്​ കൈകാര്യം ചെയ്യുന്ന രാഷ്​ട്രീയമെന്നും ഇ.പി. ജയരാജന്‍ ചോദിച്ചു. ഈ സംഭവത്തില്‍ സമഗ്ര അ​േന്വഷണം ആവശ്യമാണ്​. എല്ലാ ജില്ലകളിലും ഇത്തരം കൊലപാതക സംഘങ്ങളെ ഉണ്ടാക്കിയിട്ടു​ണ്ട്​. ക്രിമിനലുകളെ സംഘടിപ്പിക്കുന്നത്​ കോണ്‍ഗ്രസ്​ ശീലിച്ച കാര്യമാണ്​​. ആറുപേരെ പാര്‍ട്ടി ഓഫിസിനകത്ത്​ തീയിട്ട്​ ചുട്ടുകൊന്നവരാണ് കോണ്‍ഗ്രസുകാരെന്നും അതില്‍ അവര്‍ക്ക്​ ഒരു മനപ്രയാസവും ഉണ്ടായിട്ടില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

Anweshanam
www.anweshanam.com