വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: എ എ റഹിമിനെതിരെ ഗുരുതര ആരോപണവുമായി അടൂര്‍ പ്രകാശ്
Kerala

വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: എ എ റഹിമിനെതിരെ ഗുരുതര ആരോപണവുമായി അടൂര്‍ പ്രകാശ്

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് എംപി ആരോപിച്ചു.

News Desk

News Desk

തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമിനെതിരെ ഗുരുതര ആരോപണവുമായി അടൂര്‍ പ്രകാശ് എം.പി. അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലെത്തിയ റഹീം പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂര്‍ സംസാരിച്ചുവെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം.

വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ സിബിഐ അന്വേഷണം വേണമെന്നും അടൂര്‍ പ്രകാശ് എംപി ആരോപിച്ചു. തിരുവനന്തപുരം റൂറല്‍ എസ്പിയ്ക്ക് രാഷ്ട്രീയചായ്‍വുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണ്. തന്നെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനുവേണ്ടി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ ഭരിക്കുന്നത് റൂറല്‍ എസ്പിയാണ്.

Anweshanam
www.anweshanam.com