വിചാരണക്കോടതി പക്ഷപാതം കാണിക്കുന്നു;കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടി ഹര്‍ജി നല്‍കിയത്.
വിചാരണക്കോടതി പക്ഷപാതം കാണിക്കുന്നു;കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട്, ഇരയായ നടി ഹൈക്കോടതിയില്‍. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടി ഹര്‍ജി നല്‍കിയത്.

വിസ്താരത്തിന്റെ പേരില്‍ പ്രതിഭാഗത്ത് നിന്ന് തനിക്ക് മാനസിക പീഡനമുണ്ടായി, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com