ഷോപ്പിംഗ് മാ​ളി​ല്‍ ന​ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്: പ്ര​തി​ക​ള്‍​ക്കു ജാ​മ്യം

മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ദി​ല്‍, മു​ഹ​മ്മ​ദ് റം​ഷാ​ദ് എ​ന്നി​വ​ര്‍​ക്കാണ് ജാ​മ്യം ലഭിച്ച
ഷോപ്പിംഗ് മാ​ളി​ല്‍ ന​ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ്: പ്ര​തി​ക​ള്‍​ക്കു ജാ​മ്യം

കൊ​ച്ചി: കൊ​ച്ചി​യി​ലെ ഷോപ്പിംഗ് മാ​ളി​ല്‍ ന​ടി​യെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്ക് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​ദി​ല്‍, മു​ഹ​മ്മ​ദ് റം​ഷാ​ദ് എ​ന്നി​വ​ര്‍​ക്കാണ് ജാ​മ്യം ലഭിച്ചത്.

എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി കെ. ​ക​മ​നീ​സാ​ണ് ജാമ്യം അ​നു​വ​ദി​ച്ച​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ക്ക​രു​ത്, പാ​സ്‌​പോ​ര്‍​ട്ട് വി​ചാ​ര​ണ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം എ​ന്നീ ഉ​പാ​ധി​ക​ളോ​ടെ​യാ​ണു ജാ​മ്യം.

നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിയുന്നത്. എന്നാല്‍ വിഷയത്തില്‍ പോലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതികള്‍ ഒളിവില്‍ പോകുകയും ഒടുവില്‍ പോലീസിനു കീഴങ്ങുകയുമായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഇരുവരുടേയും കുടുംബത്തെ ഓര്‍ത്ത് മാപ്പു നല്‍കുന്നതായി നടി അറിയിച്ചിരുന്നു. ഇത് പരിഗണിക്കാനാവില്ലെന്നും തുടര്‍ നടപടികളുമായി മുന്നോട്ടുപോവില്ലെന്നും പോലീസ് വ്യക്തമാക്കി. പോലീസ് റിമാന്റില്‍ കഴിയുമ്ബോഴാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com