നടിയെ ആക്രമിച്ച കേസ്: നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു

നടിയെ ആക്രമിച്ച കേസ്: നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദിഖും നടി ഭാമയും കൂറുമാറി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്നു ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു.

അ‌മ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിൽ തർക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നൽകിയിരുന്നു. എന്നാൽ, ഇന്ന് കോടതിയിൽ ഇവർ ഇക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു.

ജാമ്യ വ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിക്കുന്നതിനാൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിയെ സമീപിച്ചിരുന്നു. ഈ ഹർജി കോടതി നാളെ പരിഗണിക്കും.

നേരത്തെ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തില്‍ മൊഴി മാറ്റിയതോടെയാണ് ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com