നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്‌താരം ഇന്ന് ആരംഭിക്കും
Kerala

നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്‌താരം ഇന്ന് ആരംഭിക്കും

കോവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

News Desk

News Desk

കൊച്ചി: സിനിമാ നടൻ ദിലീപ് പ്രതിയായ നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസില്‍ ഇരയായ നടിയുടെ ക്രോസ് വിസ്താരം ഇന്ന് ആരംഭിക്കും. വിസ്താരം മൂന്ന് ദിവസം നീണ്ടേക്കും. കോവിഡ് മൂലം നീണ്ട ഇളവേളയ്ക്ക് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. പ്രൊസിക്യൂഷന്‍റെ ഭാഗത്ത് നിന്നുള്ള നടിയുടെ പ്രാഥമിക വിസ്താരം നേരത്തെ പൂര്‍ത്തിയായിരുന്നു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണം എന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

പ്രതിഭാഗത്തിന്‍റെ ക്രോസ് വിസ്താരം ആരംഭിക്കാനിരിക്കെ കോവിഡ് വ്യാപിച്ചതോടെ, വിചാരണ നിര്‍ത്തിവെക്കകുയായിരുന്നു. മാര്‍ച്ച്‌ 24 ന് ശേഷം വിസ്താരം നടന്നിട്ടില്ല.നടിയുടെ ക്രോസ് വിസ്താരത്തിന് ശേഷം ഇവരുടെ സഹോദരന്‍, നടി രമ്യാ നമ്പീശൻ ,സംവിധായകന്‍ ലാലിന്‍റ ഡ്രൈവര്‍ സുജിത് എന്നിവരുടെ ക്രോസ് വിസ്താരവും നടക്കും. ഇതിന്‍റെ തീയതിയും കോടതി നിശ്ചയിച്ചേക്കും.

നടന്‍ സിദ്ദീഖ്, നടി ഭാമ എന്നിവരുടെ വിസ്താരത്തിന‍്റെ തീയതിയും നിശ്ചയിക്കാനുണ്ട്. സിദ്ദീഖിന‍െ മുന്‍പ് വിസ്താരത്തിന് വിളിച്ചു വരുത്തിയെങ്കിലും കോടതിയിലെ തിരക്ക് മൂലം മാറ്റിവെക്കുകയായിരുന്നു. ഭാമയെ വിസ്തരിക്കുന്നത് പ്രൊസിക്യൂഷന്‍റെ ആവശ്യപ്രകാരമാണ് നീട്ടിയത്.

Anweshanam
www.anweshanam.com