നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു
Kerala

നടിയെ ആക്രമിച്ച കേസ്: വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു

കേസിലെ വിചാരണ പകുതിയായ ഘട്ടത്തില്‍ ജഡ്ജിയായ ഹണി.എം.വര്‍ഗീസിനെ കോഴിക്കോട് പോക്‌സോ കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു

News Desk

News Desk

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കേള്‍ക്കുന്ന വനിതാ ജഡ്ജിയുടെ സ്ഥലംമാറ്റ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ വിചാരണ പകുതിയായ ഘട്ടത്തില്‍ ജഡ്ജിയായ ഹണി.എം.വര്‍ഗീസിനെ കോഴിക്കോട് പോക്‌സോ കോടതിയിലേക്ക് സ്ഥലംമാറ്റിയ ഉത്തരവാണ് കോടതി മരവിപ്പിച്ചത്.

പഴയ ഉത്തരവ് മരവിപ്പിച്ചതോടെ ഇനി നടിയെ അക്രമിച്ച കേസിന്റെ വിചാരണയ്ക്ക് ശേഷം മാത്രമായിരിക്കും ജഡ്ജിയുടെ സ്ഥലംമാറ്റം പ്രാബല്യത്തിലാകുക. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരമാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വനിതാ ജഡ്ജി ഉള്‍പ്പെടുന്ന പ്രത്യേക കോടതിയില്‍ ആരംഭിച്ചത്. ഇതിനിടയിലാണ്‌ ജഡ്ജിക്ക് സ്ഥലംമാറ്റം നല്‍കിയത്. ജൂലായ് ഒന്നിന് കോഴിക്കോട് പോക്‌സോ കോടതിയില്‍ ചുമതല ഏല്‍ക്കാനായിരുന്നു ഉത്തരവിലെ നിര്‍ദേശം.

ലോക്ക് ഡൗണിന് ശേഷം കഴിഞ്ഞ ദിവസമാണ് കോടതിയിൽ വീണ്ടും കേസെടുത്തത്. നടിയുടെ ക്രോസ് വിസ്‌താരമാണ് നടക്കുന്നത്. നടൻ സിദ്ധീഖ്, നടി ഭാമ എന്നിവരുടെ വിചാരണയും ഉടൻ നടക്കും.

Anweshanam
www.anweshanam.com