ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഗ​ണേ​ഷ് കു​മാ​റി​ന്‍റെ സെ​ക്ര​ട്ട​റി​ക്ക് ബേക്കൽ പൊലീസിന്റെ നോട്ടീസ്

കേസിൽ ചോദ്യം ചെയ്യലിനായാണ് ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ഗ​ണേ​ഷ് കു​മാ​റി​ന്‍റെ സെ​ക്ര​ട്ട​റി​ക്ക് ബേക്കൽ പൊലീസിന്റെ നോട്ടീസ്

കാസർകോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ പത്തനാപുരം എംഎൽഎയും നടനുമായ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണം. പ്രദീപ് കുമാറിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ബേക്കൽ പോലീസ് നോട്ടീസ് നൽകി. കേസിൽ ചോദ്യം ചെയ്യലിനായാണ് ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യാ​യ കാ​സ​ര്‍​ഗോ​ഡ് ബേ​ക്ക​ല്‍ സ്വ​ദേ​ശി വി​പി​ന്‍ ലാ​ലി​നെ ക​ഴി​ഞ്ഞ ജ​നു​വ​രി 24 നും 28 ​നും ഫോ​ണി​ല്‍ വി​ളി​ച്ചും സെ​പ്റ്റം​ബ​ര്‍ 24 നും 25 ​നും സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചും പ്ര​ദീ​പ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ റി​പ്പോ​ര്‍​ട്ട്. കൊ​ല്ലം കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ്കു​മാ​ര്‍ ജ​നു​വ​രി​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ എ​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി. 24 ന് ​ഇ​യാ​ള്‍ കാ​ഞ്ഞ ങ്ങാ​ട്ടെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്തി​രു​ന്ന​തി​ന്‍റെ രേ​ഖ​ക​ളും പോ​ലീ​സി​ന് ല​ഭി​ച്ചു. തു​ട​ര്‍​ന്ന് ബേ​ക്ക​ല്‍ തൃ​ക്ക​ണ്ണാ​ട്ടെ വി​പി​ന്‍റെ ബ​ന്ധു​വീ​ട്ടി​ലും പോ​യി​രു​ന്നു.

പി​ന്നീ​ട് കാ​ഞ്ഞ​ങ്ങാ​ട്ടെ ഒ​രു ജ്വ​ല്ല​റി​യി​ലെ​ത്തി അ​വി​ടെ ജോ​ലി​ചെ​യ്യു​ന്ന വി​പി​ന്‍റെ അ​ടു​ത്ത ബ​ന്ധു​വി​നെ നേ​രി​ല്‍ കാ​ണു​ക​യും ഇ​യാ​ളി​ല്‍​നി​ന്ന് ന​മ്ബ​ര്‍ സം​ഘ​ടി​പ്പി​ച്ച്‌ വി​പി​ന്‍റെ അ​മ്മ​യെ ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ള്‍ ജ്വ​ല്ല​റി​യി​ല്‍ എ​ത്തി​യ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍​വി​ളി രേ​ഖ​ക​ളും ക​ണ്ടെ​ത്തി.

കൂടുതൽ പ്രതികളുണ്ടെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും വിപിൻലാൽ ആരോപിക്കുന്നു. ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com