നടിയെ ആക്രമിച്ച കേസ്: സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ്‌കുമാറിന്റെ പിഎ

കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
നടിയെ ആക്രമിച്ച കേസ്:  സാക്ഷിയെ ഭീഷണിപ്പെടുത്തിയത് കെബി ഗണേഷ്‌കുമാറിന്റെ പിഎ

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് പൊലീസ്. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപ് കുമാര്‍ ആണ് ഭീഷണിപ്പെടുത്തിയത്. പ്രദീപ് കുമാര്‍ സാക്ഷിയായ പത്തനാപുരം സ്വദേശി വിപിനെ നേരിട്ടെത്തി ഭീഷണിപ്പെടുത്തി.

പിന്നീട് തമിഴ്‌നാട്ടിലെ നമ്പര്‍ ഉപയോഗിച്ച് ഫോണിലൂടെയും പ്രദീപ് വിപിനെ വിളിച്ചു. ഇയാള്‍ക്ക് സിനിമാ മേഖലയിലെ ആളുകളുമായും രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉന്നതര്‍ ഇടപ്പെട്ട് ഗൂഢാലോചന നടന്നുവെന്നും പൊലീസ് കോടതിയെ അറിയിച്ചു.

കേസിലെ സാക്ഷിയായ കോട്ടിക്കുളം സ്വദേശിയായ വിപിന്‍ലാലാണ് ഭീഷണിയുണ്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ സിം എടുത്തത് തിരുനെല്‍വേലിയില്‍ നിന്നാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.

Related Stories

Anweshanam
www.anweshanam.com