നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും

കേസില്‍ സര്‍ക്കാര്‍ പുതുതായി നിയോഗിച്ച പ്രോസിക്യൂട്ടര്‍ അഡ്വ. വിഎന്‍ അനില്‍കുമാര്‍ ഇന്ന് ചുമതല ഏറ്റെടുത്തേക്കും.

കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. കേസില്‍ സര്‍ക്കാര്‍ പുതുതായി നിയോഗിച്ച പ്രോസിക്യൂട്ടര്‍ അഡ്വ. വിഎന്‍ അനില്‍കുമാര്‍ ഇന്ന് ചുമതല ഏറ്റെടുത്തേക്കും. വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം നിഷേധിച്ചതിന് പിന്നാലെയാണ് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ. സുരേശന്‍ രാജിവെച്ചത്. പുതിയ നിയമന ഉത്തരവ് ഇന്ന് കോടതിക്ക് കൈമാറും. വിചാരണക്കോടതിക്കെതിരായ പരാതി, പ്രോസിക്യുട്ടറുടെ രാജി എന്നീ സംഭവങ്ങളെത്തുടര്‍ന്ന് കേസിന്റെ വിചാരണ മരവിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com