നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ താല്‍ക്കാലികമായി ഹൈക്കോടതി നിര്‍ത്തിവെച്ചു

ഈ മാസം ആറുവരെ നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ താല്‍ക്കാലികമായി ഹൈക്കോടതി നിര്‍ത്തിവെച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.വിചാരണക്കോടതിക്കെതിരെ സര്‍ക്കാരും ഇരയാക്കപ്പെട്ട നടിയും ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഈ മാസം ആറുവരെ നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ആറിന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.സര്‍ക്കാര്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. also read വിചാരണക്കോടതി പക്ഷപാതം കാണിക്കുന്നു;കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയില്‍

മുഖ്യസാക്ഷികളിലൊരാളിന്റെയും ഇരയാക്കപ്പെട്ട നടിയുടെയും മൊഴി രേഖപ്പെടുത്തിയതില്‍ അടക്കം വീഴ്ച സംഭവിച്ചതായും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.നേരത്തെ സര്‍ക്കാരും നടിയും സമര്‍പ്പിച്ച ഹരജിയിലും വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.

വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും നടിയും സര്‍ക്കാരും ഹര്‍ജിയില്‍ ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.വിസ്താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നെ മാനസികമായി പീഡിപ്പിച്ചപ്പോള്‍ കോടതി ഇടപെട്ടില്ലെന്നും ഹൈക്കോടതിയില്‍ നടി നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു.

പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ലെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ കോടതി പരിഗണിച്ചില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പ്രതികള്‍ക്ക് നല്‍കുന്ന രേഖകള്‍ പ്രോസിക്യൂഷന് ലഭിക്കുന്നില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com