നടൻ പി ബാലചന്ദ്രൻ അന്തരിച്ചു

അസുഖ ബാധിതനായി നീണ്ട നാൾ കിടപ്പിലായിരുന്നു അദ്ദേഹം .ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം .
നടൻ  പി ബാലചന്ദ്രൻ അന്തരിച്ചു

കോട്ടയം :നടൻ പി ബാലചന്ദ്രൻ അന്തരിച്ചു .70 വയസ്സായിരുന്നു .വൈക്കത്തെ വസതിയിൽ ആയിരുന്നു അന്ത്യം .നടൻ ,എഴുത്തുകാരൻ,തിരക്കഥാകൃത്ത് ,നാടകപ്രവർത്തകൻ ,സംവിധായകൻ എന്നി നിലകളിൽ ശ്രദ്ധേയൻ .അസുഖ ബാധിതനായി നീണ്ട നാൾ കിടപ്പിലായിരുന്നു അദ്ദേഹം .ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം .

സംസ്കാരം വൈകിട്ട് വൈക്കത്ത് നടക്കും .ഇവൻ മേഘാരൂപൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി .സ്‌കൂൾ ഓഫ് ഡ്രാമയിൽ കുറച്ച് കാലം അധ്യാപകൻ ആയിരുന്നു .ഉള്ളടക്കം,പവിത്രം ,അങ്കിൾ ബൺ ,അഗ്നിദേവൻ എന്നി ചിത്രങ്ങളുടെ തിരകഥ ഒരുക്കിയതും ഇദ്ദേഹം തന്നെയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com