സ്ഥാനാർത്ഥികളെ അധിക്ഷേപിച്ചാൽ ഇനി പിടി വീഴും

ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.
സ്ഥാനാർത്ഥികളെ അധിക്ഷേപിച്ചാൽ ഇനി പിടി വീഴും

കോവിഡ് കാലമായതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളൊക്കെ ഒാൺലെെനായാണ്. ഇലക്ഷൻ ചൂ‌ട് കൂടുമ്പോൾ എതിർ സ്ഥാനാർത്ഥിയേയും, പാർട്ടിക്കാർക്കെതിരെയും വ്യക്തിഹത്യകളും,അധിക്ഷേപങ്ങൾ ന‌ടത്തുന്നത് കൂടി വരികയാണ്.ഇനി അത്തരം പരാമർശങ്ങൾ ഒന്ന് കരുതിയിരുന്നോളൂ. പിടി വീഴും. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ നിർദ്ദേശം നൽകി.

വനിത സ്ഥാനാർത്ഥികൾ ഉൾപ്പടെയുള്ളവരു‌ടെ പ്രചരണചിത്രങ്ങളും സ്വകാര്യചിത്രങ്ങളും എഡിറ്റ് ചെയ്തും അശ്ലീല പദങ്ങൾ ഉപയോഗിച്ചും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് ഈ നിർദ്ദേശം.ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ ഉടൻ തന്നെ പൊലീസ് ആസ്ഥാനത്തെ ഇലക്ഷൻ സെല്ലിൽ അറിയിക്കണമെന്നും ജില്ലാ പൊലീസ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com