പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു

സി​​​.പി​.​​എ​​​മ്മി​​​ന്‍റെ ചി​​​ഹ്നം ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത മാ​​​സ്കാണ്​ ഇവര്‍ ധരിച്ചത്
പാർട്ടി ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു

കൊല്ലം: തദ്ദേശഭരണതെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തിൽ രാഷ്ട്രീയപാർട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചെത്തിയ ഉ​ദ്യോ​ഗ​സ്ഥ​യെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ജോലിയില്‍ നിന്ന്​ സ​സ്​​പെ​ന്‍​ഡ് ചെ​യ്തു. കൊല്ലം ജില്ലയിലെ കൊറ്റക്കര ഗ്രാമപഞ്ചായത്തിലുള്ള കുളശ്ശേരി ബൂത്തിൽ പോളിംഗ് ഓഫീസറായിരുന്ന കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. കൊല്ലം മുഖത്തല സ്വദേശിയാണ് സരസ്വതി.

കൊല്ലം ജില്ലയുടെ ചുമതലയുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സി​​​.പി​.​​എ​​​മ്മി​​​ന്‍റെ ചി​​​ഹ്നം ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത മാ​​​സ്കാണ്​ ഇവര്‍ ധരിച്ചത്​. മു​​​ഖ​​​ത്ത​​​ല ബ്ലോ​​​ക്ക് കൊ​​​റ്റ​​​ങ്ക​​​ര പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വേ​​​ല​​​ങ്കോ​​​ണം ജോ​​​ണ്‍​​​സ് ക​​​ശു​​​വ​​​ണ്ടി ഫാ​​​ക്ട​​​റി​​​യി​​​ലെ ഒ​​​ന്നാം​​​ നമ്ബര്‍ ബൂ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

പോളിംഗ് ബൂത്തിലെ ചുമതലയുണ്ടായിട്ടും, രാഷ്ട്രീയപാർട്ടിയുടെ ചിഹ്നം ധരിച്ച് വന്നതിൽ വീഴ്ച പറ്റിയെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍റെ കണ്ടെത്തൽ.

ഇ​​​വ​​​ര്‍ മാ​​​സ്ക് ധ​​​രി​​​ച്ച്‌ ഡ്യൂ​​​ട്ടി ചെ​​​യ്യു​​​ന്ന ചി​​​ത്ര​​​ങ്ങ​​​ള്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​ലാ​​​യിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com