ബുർവി: അടിയന്തര സാഹചര്യ० നേരിടാൻ ദുരന്ത നിവാരണ സേന സജ്ജ०

എല്ലാ തെക്കന്‍ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് സേന നിലയുറപ്പിക്കുക
ബുർവി: അടിയന്തര സാഹചര്യ० നേരിടാൻ ദുരന്ത നിവാരണ സേന സജ്ജ०

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലര്‍ച്ചയോടെ കേരളതീരം തൊടുന്നതോടെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ വ്യാപകമായി കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

അടിയന്തര സാഹചര്യം നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍കരുതലുകളുടെ ഭാഗമായി ദേശീയ ദുരന്തനിവാരണ സേന സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. എല്ലാ തെക്കന്‍ ജില്ലകളിലും ഓരോ യൂണിറ്റ്, ഇടുക്കിയില്‍ രണ്ട് യൂണിറ്റ് എന്നിങ്ങനെയാണ് സേന നിലയുറപ്പിക്കുക.

ഇന്നു മുതല്‍ കടല്‍ അതിപ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. നിലവില്‍ മല്‍സ്യബന്ധനത്തിന് പോയിട്ടുള്ളവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തേണ്ടതാണ്.

റവന്യൂ,ഫിഷറീസ് ടീമുകള്‍ കടലോര മേഖലകളില്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു

Related Stories

Anweshanam അന്വേഷണം
www.anweshanam.com