
കോഴിക്കോട്: കാരാട്ട് ഫൈസലിന് വോട്ട് മറിച്ച സംഭവത്തിൽ സിപിഎം ചുണ്ടപുറം ബ്രാഞ്ചിനെതിരെ നടപടി. ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചു വിട്ടു. ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കുമെന്നാണ് റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവിടെ മത്സരിച്ച ഒ.പി. റഷീദിന് ഒരു വോട്ടു പോലും ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി.
നേരത്തെ കൊടുവള്ളിയില്‍ കാരാട്ട് ഫൈസലിനെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പിന്നീട് കാരാട്ട് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ച എല്‍ഡിഎഫ് ഒ പി റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നഗരസഭാ 15-ാം ഡിവിഷനില്‍ നിന്ന് മത്സരിച്ച ഫൈസലിന് 73 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ഖാദറിന് 495 വോട്ടും ലഭിച്ചു. ഫൈസലിന്റെ അപരനായി മത്സരിച്ച കെ. ഫൈസലിന് ഏഴ് വോട്ടും ലഭിച്ചു. എന്നാല്‍ ഒ.പി റഷീദിന് പൂജ്യം വോട്ടാണ് ലഭിച്ച
കാരാട്ട് ഫൈസലിന് വോട്ട് ചെയ്യണമെന്ന് അണികള്‍ക്കിടയില്‍ രഹസ്യനിര്ദേശമുണ്ടായിരുന്നുവെന്ന് സൂചനകളും പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നടപടി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി മോഹനന് മാസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു.