നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു

അങ്കമാലി സ്വദേശി ജിസ്മോന്‍ ആണ് മരിച്ചത്.
നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കുത്തേറ്റ് മരിച്ചു

കൊച്ചി: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് നെടുമ്പാശേരിയില്‍ കുത്തേറ്റ് മരിച്ചു. അങ്കമാലി സ്വദേശി ജിസ്മോന്‍ ആണ് മരിച്ചത്. കയ്യാലപ്പടിയില്‍ വച്ച് രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്.

കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു. ജിസ്മോന്റെ മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. കഞ്ചാവ് കടത്ത്, വാഹന മോഷണക്കേസുകളില്‍ പ്രതിയായ ജിസ് മോന്‍ മൂന്ന് മാസം മുമ്പാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

Related Stories

Anweshanam
www.anweshanam.com