അഹാനയെ കാണാനാണ് എത്തിയതെന്ന് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവ്

മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസില്‍ ഉള്‍ അക്ബറാണ് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്
അഹാനയെ കാണാനാണ് എത്തിയതെന്ന് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ച യുവാവ്

തിരുവനന്തപുരം: നടിയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണയെ കാണുന്നതിന് വേണ്ടിയാണ് താന്‍ നടന്റെ മരുതന്‍കുഴിയിലുള്ള വീട്ടില്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസില്‍ ഉള്‍ അക്ബറാണ് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചത്.

ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് ഇയാള്‍ കൃഷ്ണകുമാറിന്റെ വീടിന്റെ ഗേറ്റ് ചാടി കടക്കുകയും വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തത്. കൃഷ്ണകുമാറും കുടുംബാംഗങ്ങളും നോക്കിനില്‍ക്കെയായിരുന്നു അതിക്രമം. സംഭവ സമയം അഹാന വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചതോടെ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

പ്രതിയുടെ ബന്ധുക്കളുമായി പൊലീസ് സംസാരിച്ചുവെങ്കിലും ഫസലിനെ ജാമ്യത്തിലിറക്കാനോ ഏറ്റെടുക്കാനോ തങ്ങള്‍ക്ക് താത്പര്യമില്ല എന്നാണ് അവരുടെ നിലപാട്.

ഫസലിന് മാനസിക പ്രശ്നങ്ങളുണ്ടോ എന്നും ഇയാള്‍ ലഹരിക്കടിമയാണോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

നടന്റെ വീടിനു നേരെയുണ്ടായ അതിക്രമ ശ്രമത്തിന്‌ പിന്നില്‍ രാഷ്ട്രീയ കാരണങ്ങളല്ല ഉള്ളതെന്നും പൊലീസ് വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൃഷ്ണകമാര്‍ മത്സരിച്ചിരുന്നു. ഇതു മുന്‍നിര്‍ത്തി രാഷ്ട്രീയ വൈരാഗ്യമാണോ ആക്രമണത്തിനു പിന്നിലെന്നും പോലീസ് അന്വേഷിച്ചിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com