സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റും

പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരം ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റുക. പ്രതികള്‍ക്കെതിരെ കൊഫേപോസ ചുമത്തിയ പശ്ചാത്തലത്തിലാണ് നടപടി.

പ്രതികള്‍ക്കെതിരെ ഇന്നലെയാണ് കൊഫേപോസ ചുമത്തിയത്. ഇതോടെ ഇവരെ ഒരു വര്‍ഷം വരെ വിചാരണ കൂടാതെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ സാധിക്കും. കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ച് ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നടപടി.

അതേസമയം, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാവും. കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ കസ്റ്റംസ് നിയമോപദേശം തേടിയിരുന്നു.

Related Stories

Anweshanam
www.anweshanam.com