സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളെ ഇന്‍കം ടാക്‌സ് ചോദ്യം ചെയ്യും

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളെ ഇന്‍കം ടാക്‌സ് വിഭാഗം ചോദ്യം ചെയ്യും.
സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതികളെ ഇന്‍കം ടാക്‌സ് ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളെ ഇന്‍കം ടാക്‌സ് വിഭാഗം ചോദ്യം ചെയ്യും. ഇതിനായി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്.

സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍, കെ ടി റമീസ്, ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. നികുതിയടക്കാത്ത പണം സ്വപ്നയുടെ ലോക്കറില്‍ നിന്നടക്കം കണ്ടെത്തിയിരുന്നു.പ്രതികളുടെ പണത്തിന്റെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല. പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടെന്നും ഇന്‍കം ടാക്‌സ് വിഭാഗം കോടതിയെ അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com