ആംബുലന്‍സ് പീഡനം: പ്രതി നൗഫലിനെ ഈ മാസം 20വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ആംബുലന്‍സ് പീഡനക്കേസില്‍ പ്രതിയായ നൗഫലിനെ ഈ മാസം 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ആംബുലന്‍സ് പീഡനം: പ്രതി നൗഫലിനെ ഈ മാസം 20വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പത്തനംതിട്ട: ആംബുലന്‍സ് പീഡനക്കേസില്‍ പ്രതിയായ നൗഫലിനെ ഈ മാസം 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം ഒന്‍പതിനാണ് കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് ഡ്രൈവറായ നൗഫല്‍ പീഡിപ്പിച്ചത്. ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ടായിരുന്നു ആക്രമണം.

സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലെത്തിച്ച നൗഫല്‍ ആംബുലന്‍സുമായി കടന്നു കളഞ്ഞു. പെണ്‍കുട്ടി രാത്രി തന്നെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടൂരില്‍ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com