കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു
Kerala

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

പൂജപ്പുര എല്‍ബിഎസ് കേന്ദ്രത്തില്‍ നിന്ന് ജയേഷ് എന്ന പ്രതിയാണ് അതിവിദഗ്ധമായി രക്ഷപ്പെട്ടത്.

News Desk

News Desk

തിരുവനന്തപുരം: കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. പൂജപ്പുര എല്‍ബിഎസ് കേന്ദ്രത്തില്‍ നിന്ന് ജയേഷ് എന്ന പ്രതിയാണ് അതിവിദഗ്ധമായി രക്ഷപ്പെട്ടത്. ജില്ലാ ജയില്‍ അധികൃതരുടെ പരാതിയില്‍ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. പേരൂര്‍ക്കട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം സംസ്ഥാന പൊലീസ് ആസ്ഥാനത്ത് കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. സോഷ്യല്‍ മീഡിയ സെല്ലിലെ പൊലീസുകാരനും രണ്ട് ഡ്രൈവര്‍മാര്‍ക്കുമാണ് പുതുതായി കോവിഡ് പിടിപെട്ടത്. ഇതോടെ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ ഓഫീസ് രണ്ട് ദിവസത്തേക്ക് അടച്ചു. നേരത്തെ ഹൈടെക്ക് സെല്ലിലെ പൊലീസുകാര്‍ക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Anweshanam
www.anweshanam.com