650 നൈട്രാസെപാം ഗുളികകളുമായി ആറ്റുകാല്‍ സ്വദേശി അറസ്റ്റില്‍

ആറ്റുകാല്‍ പാടശ്ശേരി സ്വദേശി പാണ്ടിക്കണ്ണന്‍ എന്ന കണ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
650 നൈട്രാസെപാം ഗുളികകളുമായി ആറ്റുകാല്‍ സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: 650 നൈട്രാസെപാം ഗുളികകളുമായി ആറ്റുകാല്‍ സ്വദേശി അറസ്റ്റിലായി. ആറ്റുകാല്‍ പാടശ്ശേരി സ്വദേശി പാണ്ടിക്കണ്ണന്‍ എന്ന കണ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്‌സൈസ് ഡെപ്പ്യുട്ടി കമ്മീഷ്ണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റ്റി.ആര്‍.മുകേഷ് കുമാറും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പ്രതിയ്‌ക്കെതിരെ എന്‍ഡിപി. എസ്സ് സി.ആര്‍ 14/2020 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍സ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ആഫീസര്‍ റ്റി.ഹരികുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുബിന്‍, ജിതീഷ്, ഷംനാദ്, ശ്രീലാല്‍, രാജേഷ്, രതീഷ് മോഹന്‍, എക്‌സൈസ് ഡ്രൈവര്‍ സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Stories

Anweshanam
www.anweshanam.com