മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

എറണാംകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്.
മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

മലപ്പുറം: മലപ്പുറം ജില്ലയിലെ ചങ്ങരംകുളം പാവിട്ടപ്പുറത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. എറണാംകുളം സ്വദേശി രാജീവ് (25) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ആറംഗ സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. രാജീവിന്റെ മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com