തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോട്ടം; ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു

കണ്ണൂര്‍ പഞ്ചായത്തില്‍ നിന്നും മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായ സി ആതിരയാണ് 38 വോട്ടുകള്‍ മാത്രം ലഭിച്ച് പരാജയം ഏറ്റുവാങ്ങിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോട്ടം; ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാമുകനൊപ്പം ഒളിച്ചോടിയ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു. കണ്ണൂര്‍ പഞ്ചായത്തില്‍ നിന്നും മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായ സി ആതിരയാണ് 38 വോട്ടുകള്‍ മാത്രം ലഭിച്ച് പരാജയം ഏറ്റുവാങ്ങിയത്.

706 വോട്ടുകള്‍ നേടി സിപിഎം സ്ഥാനാര്‍ത്ഥി രേഷ്മ സജീവനാണ് ജയിച്ചത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞ് പ്രചാരണം ആരംഭിച്ചതിന് തൊട്ടു പിന്നാലെയാണ് ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ആതിരയുടെ ഒളിച്ചോട്ടം. ഇവര്‍ പിന്നീട് വിവാഹിതരായി. അതേസമയം, മറ്റൊരു വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആതിരയുടെ ഭര്‍ത്താവ് ധനേഷും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com