കുത്തേറ്റ് മരിച്ച അഭിമന്യു രാഷ്ട്രീയപ്രവർത്തകൻ അല്ലെന്ന് അച്ഛൻ അമ്പിളി കുമാർ

അഭിമന്യുവിന്റെ സഹോദരൻ അനന്ദു ഡി വൈ എഫ് ഐ പ്രവർത്തകനാണ് .കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റുകാരാണ് .ഇന്ന് എസ് എസ് എൽ സി പരീക്ഷ എഴുതേണ്ട ആളാണ് അഭിമന്യു .
കുത്തേറ്റ് മരിച്ച  അഭിമന്യു രാഷ്ട്രീയപ്രവർത്തകൻ അല്ലെന്ന് അച്ഛൻ അമ്പിളി കുമാർ

ആലപ്പുഴ :ക്ഷേത്ര ഉത്സവത്തിനിടെ കുത്തേറ്റ് മരിച്ച 15 വയസ്സുകാരൻ അഭിമന്യു രാഷ്ട്രീയപ്രവർത്തകൻ അല്ലെന്ന് അച്ഛൻ അമ്പിളി കുമാർ .അഭിമന്യു ഒരു പ്രശ്നത്തിലും പോകാറില്ല .രാഷ്ട്രീയത്തിലും പ്രവർത്തിച്ചിട്ടില്ല .

അഭിമന്യുവിന്റെ സഹോദരൻ അനന്ദു ഡി വൈ എഫ് ഐ പ്രവർത്തകനാണ് .കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റുകാരാണ് .ഇന്ന് എസ് എസ് എൽ സി പരീക്ഷ എഴുതേണ്ട ആളാണ് അഭിമന്യു .

അഭിമന്യുവിന്റെ സഹോദരനും മറ്റ് ചിലരുമായി തർക്കം നിലനിന്നിരുന്നു .ഇതിന് പിന്നാലെയുണ്ടായ തർക്കത്തിൽ അഭിമന്യുവിന് കുത്തേൽക്കുകയായിരുന്നു .

ആഴത്തിൽ മുറിവേറ്റ അഭിമന്യുവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മരിച്ചു .എന്നാൽഅഭിമന്യു വധം കൊലപതാകാമെന്ന് സി പി എം ആരോപിച്ചു .

അനന്ദുവമായി ആർ എസ് എസ് പ്രവർത്തകർക്ക് തർക്കം ഉണ്ടായിരുന്നു .അനന്തുവിനെ അന്വേഷിച്ചെത്തിയ അവർ അഭിമന്യുവിനെ കൊലപ്പെടുത്തിയെന്നും സൂചന .

No stories found.
Anweshanam അന്വേഷണം
www.anweshanam.com