അഭിമന്യു കൊലക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ

കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളെ രക്ഷപെടാൻ ഇയാൾ സഹായിച്ചു .
അഭിമന്യു കൊലക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ

ആലപ്പുഴ :ആലപ്പുഴ വള്ളിക്കുനത്ത് അഭിമന്യു കൊലക്കേസിൽ ഒരു പ്രതി കൂടി പോലീസ് പിടിയിൽ .വള്ളിക്കുന്ന് സ്വദേശി ജിഷ്‌ണുവാണ് പിടിയിലായത് .കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളെ രക്ഷപെടാൻ ഇയാൾ സഹായിച്ചു .

കേസിലെ മുഖ്യപ്രതി സജയ് ജിത്ത് ഇന്ന് രാവിലെ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു .ആർ എസ് എസ് പ്രവർത്തകനാണ് സജയ് ജിത്ത്.കേസിൽ അഞ്ചു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് വള്ളിക്കുന്നം ക്ഷേത്ര ഉത്സവത്തിനിടയിൽ അഭിമന്യുവിന് കുത്തേറ്റത്. പ്രദേശത്ത് ഡി വൈ എഫ് ഐ -ആർ എസ് എസ് തർക്കം ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട് .അഭിമന്യുവിന്റെ സഹോദരനും ഡി വൈ എഫ് ഐ പ്രവർത്തകനുമായ അനന്ദുവിനെ അക്രമിക്കാനെത്തിയ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com