
തിരുവനന്തപുരം: പ്രശസ്ത തമിഴ് സാഹിത്യകാരന് ആ. മാധവന് (87) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം.
കേരളത്തില്‍നിന്നുള്ള മികച്ച തമിഴ് എഴുത്തുകാരനായിരുന്നു അദ്ദേഹം. 25 ചെറുകഥകളും നോവലുകളും രചിച്ചിട്ടുണ്ട്. ചാല തെരുവില്‍ പാത്രക്കട നടത്തിയിരുന്ന മാധവന്റെ കഥാ പരിസരവും ചാലയും അതിന്റെ ചുറ്റുപാടുമായിരുന്നു.
പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാൾ എന്നിവയാണ് പ്രധാന കൃതികൾ.
തിരുനെൽവേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934 ൽ തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേർത്ത് ആ. മാധവൻ എന്ന പേര് സ്വീകരിച്ചു.
2015ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സംസ്ക്കാരം ബുധനാഴ്ച രാവിലെ തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.