
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ടതിലൂടെ പരാതിക്കാരിക്ക് സ്വാഭാവിക നീതി ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. സര്‍ക്കാര്‍ നിയമാനുസൃതമാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമാന്യ സഭ്യതയുടെ പുറത്ത് നടന്ന കാര്യമാണിത്. പരാതിക്കാരി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. അതിന്റെ സ്വാഭാവിക നിയമപരമായ നടപടിക്രമം എന്ന നിലയില്‍ കേസ് സിബിഐക്ക് വിട്ടു. പരാതിക്കാരുടെ ആവശ്യം പരിഗണിച്ച് മുമ്ബും സിബിഐക്ക് കേസ് വിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം അതിന്റെ വഴിക്ക് എന്ന നിലപാടാണ് ഇക്കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. നിയമാനുസൃതമായാണ് സര്‍ക്കാര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോയത്. അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും തെളിവ് ശേഖരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തതാണ്. അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടിയും, വിജയരാഘവന് വ്യക്തമാക്കി.