പാലാ സീറ്റിന്‍റെ കാര്യം തിരഞ്ഞെടുപ്പ് വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയം: വിജയരാഘവൻ

യുഡിഎഫിനൊപ്പം നിന്ന പലരും പുരോഗമന ചേരിയിലേക്ക് വരും-വിജയരാഘവൻ
പാലാ സീറ്റിന്‍റെ കാര്യം തിരഞ്ഞെടുപ്പ് വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയം: വിജയരാഘവൻ

തിരുവനന്തപുരം: എല്‍.ഡി.എഫില്‍ സീറ്റുതര്‍ക്കം ഉണ്ടാകില്ലെന്ന് ആക്ടിങ്ങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എന്‍സിപി, യുഡിഎഫിലേക്കെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടില്ല. എല്‍ഡിഎഫിന് മുന്നില്‍ ഇപ്പോള്‍ ഇങ്ങനെയൊരു പ്രശ്നമില്ല. പാലാ സീറ്റിന്റെ കാര്യം തിരഞ്ഞെടുപ്പ് വരുമ്പോള്‍ പരിഗണിക്കേണ്ട വിഷയമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ജനങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കാനാണ് സിപിഎം നീക്കം. ഈ മാസം അവസാനത്തെ ഒരാഴ്ച ഗൃഹസന്ദര്‍ശനം നടത്തുമന്ന് എ.വിജയരാഘവന്‍ വ്യക്തമാക്കി. കര്‍ഷക സമരത്തെ പിന്തുണയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കും. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പ്രശ്നം പ്രാദേശികമായി പരിശോധിക്കും.

മുസ്ലീം ലീ​ഗ് മത മൗലികവാദത്തോടൊപ്പം ചേർന്നു. കോൺഗ്രസും ഒപ്പം ചേർന്നു. ലീഗ് മുന്നാക്ക സംവരണത്തെ പരസ്യമായി എതിർത്ത് ധ്രുവീകരണത്തിന് ശ്രമിച്ചു. യുഡിഎഫ് ശിഥിലമാകുകയാണ്. യുഡിഎഫ് തകർച്ചയുടെ വേഗത വർദ്ധിക്കും. യുഡിഎഫിനൊപ്പം നിന്ന പലരും പുരോഗമന ചേരിയിലേക്ക് വരും. ബിജെപിക്ക് അകത്തും ആഭ്യന്തര പ്രശ്നങ്ങൾ കൂടുന്നതായും വിജയരാഘവൻ പറഞ്ഞു.

ജനുവരി 24 മുതൽ 31 വരെ ഇടതു ജന പ്രതിനിധികളും സി പി എം പ്രവർത്തകരും ഭവന സന്ദർശനങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com