'അവര്‍ തമ്മിലുള്ള തര്‍ക്കം അവര്‍ തീര്‍ക്കട്ടെ'; ബാലശങ്കറിനെ തള്ളി വിജയരാഘവന്‍

ബി​ജെ​പി​ക്ക് എ​തി​രാ​യി ഏ​റ്റ​വും ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് ഇ​ട​തു​പ​ക്ഷം-വിജയരാഘവന്‍
'അവര്‍ തമ്മിലുള്ള തര്‍ക്കം അവര്‍ തീര്‍ക്കട്ടെ'; ബാലശങ്കറിനെ തള്ളി വിജയരാഘവന്‍

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​രി​ല്‍ ത​നി​ക്ക് സീ​റ്റ് നി​ഷേ​ധി​ച്ച​ത് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം സി​പി​എ​മ്മു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​പ്ര​കാ​ര​മാ​ണെ​ന്ന ആ​ര്‍​എ​സ്‌എ​സ് നേ​താ​വ് ആ​ര്‍. ബാ​ല​ശ​ങ്ക​റി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍. അ​വ​ര്‍ ത​മ്മി​ലു​ള്ള ത​ര്‍​ക്കം അ​വ​ര്‍ പ​റ​ഞ്ഞു തീ​ര്‍​ക്ക​ട്ടേ​യെ​ന്നും ത​ങ്ങ​ളെ ക​ക്ഷി ചേ​ര്‍​ക്കേ​ണ്ട​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​ക്ക് എ​തി​രാ​യി ഏ​റ്റ​വും ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് ഇ​ട​തു​പ​ക്ഷം. ബി​ജെ​പി​ക്ക് നി​ല​വി​ലു​ള്ള ഒ​രു സ്ഥാ​നം പോ​ലും ഇ​ല്ലാ​താ​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷം ശ്ര​മി​ക്കു​ന്ന​ത്. അ​വ​രോ​ട് അ​യ​വേ​റി​യ സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​ത് കോ​ണ്‍​ഗ്ര​സാ​ണെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ വ്യ​ക്ത​മാ​ക്കി.

ചെങ്ങന്നൂര്‍, ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ സിപിഎം എംഎല്‍എമാരുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെ ഉപതിരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചാണ് എല്‍ഡിഎഫ് കോന്നിയില്‍ ജയിച്ചത്. മൂന്നിടത്തും ബിജെപി സ്ഥാനാര്‍ഥികളെക്കൂടി തോല്‍പിച്ചാണ് ഇടതുപക്ഷം വിജയിച്ചത്. പിന്നെ അവിടെ ഇത്തരം ഒരു ആക്ഷേപത്തിന് സാധുതയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ബിജെപിക്ക് എതിരായി ഏറ്റവും ശക്തമായി നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് ഇടതുപക്ഷം. ബിജെപിക്ക് നിലവിലുള്ള ഒരു സ്ഥാനം പോലും ഇല്ലാതാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബിജെപി എതിര്‍ക്കപ്പെടേണ്ട രാഷ്ട്രീയ പാര്‍ട്ടിയാണ്. അവര്‍ക്ക് എതിരായി ചാഞ്ചാട്ടമില്ലാതെ നിലപാട് സ്വീകരിക്കും. അവരോട് അയവേറിയ സമീപനം സ്വീകരിക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com