ഏ​ജ​ന്‍​സി​ക​ള്‍​ക്കു രാ​ഷ്ട്രീ​യ​ല​ക്ഷ്യം; മുഖ്യമന്ത്രിയെ കുടുക്കാനുള്ള ശ്രമം വ്യക്തം: എ വിജയരാഘവൻ

കേന്ദ്ര ഏജൻസികൾക്കും സിഎജിക്കും എതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും
ഏ​ജ​ന്‍​സി​ക​ള്‍​ക്കു രാ​ഷ്ട്രീ​യ​ല​ക്ഷ്യം; മുഖ്യമന്ത്രിയെ കുടുക്കാനുള്ള ശ്രമം വ്യക്തം: എ വിജയരാഘവൻ

തി​രു​വ​ന​ന്ത​പു​രം: അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സ​ത്യം ക​ണ്ടെ​ത്തു​ന്ന​തി​നു പ​ക​രം രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ ​വി​ജ​യ​രാ​ഘ​വ​ന്‍. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നു പ​റ​യു​ന്പോ​ള്‍ അ​തി​ന്‍റെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യാ​ണു ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ന്വേ​ഷ​ണ രീ​തി​ക​ള്‍ നോ​ക്കി​യാ​ല്‍ മു​ഖ്യ​മ​ന്ത്രി​യെ കു​ടു​ക്കാ​നാ​കു​മോ എ​ന്നു​ള്ള നി​ല​യി​ലേ​ക്ക് അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു വി​ടാ​ന്‍ ശ്ര​മി​ച്ചു എ​ന്നു വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

സംസ്ഥാനത്തെ വികസനപ്രവർത്തനത്തെ അട്ടിമറിക്കാനുള്ള ശ്രമം വ്യക്തമാണ്. കേന്ദ്ര ഏജൻസികൾക്കും സിഎജിക്കും എതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും.

കേ​സു​ക​ളി​ല്‍ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ഗ്ര​ഹി​ച്ച​ത്. വ​ള​ഞ്ഞ​വ​ഴി സ്വീ​ക​രി​ക്കാ​ത്ത രാ​ഷ്ട്രീ​യ നേ​തൃ​ത്വ ശൈ​ലി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടേ​ത്. ആ ​നി​ല​യി​ലാ​ണ് ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യേ​യും കേ​ര​ള​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ സ​ത്യം ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ക​രം രാ​ഷ്ട്രീ​യ ല​ക്ഷ്യ​വു​മാ​യി മു​ന്നോ​ട്ടു​പോ​യാ​ല്‍ എ​തി​ര്‍​ക്കേ​ണ്ടി​വ​രു​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതെങ്ങനെ എന്ന് പരിശോധിക്കട്ടെ. കണ്ണൂരിൽ അടക്കം പല ജില്ലകളിലും തദ്ദേശ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നത് ജനപിന്തുണയുടെ തെളിവാണെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു.

കേരള കോണ്‍ഗ്രസും എല്‍ജെഡിയും മുന്നണി വിട്ടതോടെ യു.ഡി.എഫ്. ക്ഷീണത്തിലാണ്. മുന്നണി ദുര്‍ബലപ്പെട്ടതിന്റെ നിരാശ തീര്‍ക്കാന്‍ അവര്‍ തെറ്റായ നിലപാടിലേക്ക് നീങ്ങുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍തന്നെ അക്കാര്യം വ്യക്തമായതാണ്. മുസ്‌ലീം മതമൗലിക വാദികളുമായി അവര്‍ കൂട്ടുകെട്ടുണ്ടാക്കുന്നു. യു.ഡി.എഫിന്റെ രണ്ട് എംഎല്‍എ.മാരാണ് തെറ്റായ പ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് കേസുകളില്‍ പ്രതിയാക്കപ്പെട്ടത്. യു.ഡി.എഫിന്റെ രാഷ്ട്രീയ ജീര്‍ണതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് കണ്ടത്. ലീഗ് മന്ത്രി എത്രവലിയ അഴിമതിയാണ് നടത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം.

മതനിരപേക്ഷതയാണ്‌ കേരളത്തിന്റെ ഏറ്റവും വലിയ കരുത്ത്. വലിയതോതില്‍ ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ നടത്തിയ എല്ലാ ന്യൂനപക്ഷ വിരുദ്ധ നിയമ നിര്‍മാണങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ത്ത സംസ്ഥാനമാണ് കേരളം. അവയെല്ലാം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. എല്ലാവിഭാഗം ജനങ്ങള്‍ക്കും ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ കഴിയുന്ന കേന്ദ്രമായി കേരളം മാറി. ഇടതുമുന്നണി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണ് അതെന്നും എ.വിജയരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com