സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് 19 ; 89പേർക്ക് രോഗമുക്തി
Kerala

സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ് 19 ; 89പേർക്ക് രോഗമുക്തി

Ruhasina J R

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 97 പേർക്ക് കോവിഡ്. 89പേർക്ക് രോഗമുക്തി. രോഗം ബാധിച്ചവരിൽ 67പേർ വിദേശത്തുനിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 3പേർക്കാണ് രോഗബാധ. പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം 6, തൃശൂര്‍ 6, ഇടുക്കി 6 തിരുവനന്തപുരം 5 കോഴിക്കോട് 5, മലപ്പുറം 4 കണ്ണൂര്‍ 4, കാസര്‍കോട് 3 എന്നിങ്ങനെയാണ് രോഗമുക്തി.

അതേസമയം, കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവര്‍ മരിച്ചത് സംസ്ഥാനത്ത് ആശങ്കയുണർത്തുന്നു. മട്ടന്നൂര്‍ റേയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനായ പടിയൂര്‍ സ്വദേശി കെ.പി.സുനില്‍കുമാറാണ് മരിച്ചത്. ഇരുപത്തിയെട്ടുകാരനായ ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.നാരായണ നായ്ക് വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ ഇരപത്തിയൊന്നായി ഉയര്‍ന്നു. അതിനിടെ, എറണാകുളം ജില്ലയിൽ ആശങ്ക ഉയർത്തി കളമശേരി സ്റ്റേഷനിലെ പൊലീസുകാരനും ചെന്നൈയിലേക്ക് പോയ യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു.

Anweshanam
www.anweshanam.com