തലസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് 935 പേര്‍ക്ക് കോവിഡ്

898 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്
തലസ്ഥാനത്ത് ആശങ്കയേറുന്നു; ഇന്ന് 935 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ജില്ലയില്‍ ഇന്ന് 935 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 898 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.

30 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചിട്ടുണ്ട്. 433 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

ജില്ലയില്‍ കോവിഡ് മൂലം ഇന്ന് രണ്ട് മരണങ്ങളാണ് സ്ഥിരീകിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി രവീന്ദ്രന്‍ (61), പേട്ട സ്വദേശി വിക്രമന്‍ (70), എന്നിവരാണ് മരണമടഞ്ഞത്.

ഇതിന് പുറമെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 988 പേര്‍ക്ക് ജില്ലയില്‍ ഉറവിടം വ്യക്തമാകാതെ രോഗം ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com