കോവിഡ് വ്യാപനം രൂക്ഷം: കണ്ണൂര്‍ ജയിലില്‍ 83 പേര്‍ക്ക് കൂടി രോഗം; ആശങ്കയില്‍

ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 154 ആയി ഉയര്‍ന്നു.
കോവിഡ് വ്യാപനം രൂക്ഷം: കണ്ണൂര്‍ ജയിലില്‍ 83 പേര്‍ക്ക് കൂടി രോഗം; ആശങ്കയില്‍

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 83 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 154 ആയി ഉയര്‍ന്നു. ജയിലില്‍ ഏപ്രില്‍ 20 മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരുന്നു. നിലവില്‍ തടവുകാരും ജീവനക്കാരുമടക്കം ആകെ 1050 പേരാണ് ജയിലില്‍ ഉള്ളത്. അതേസമയം, കോവിഡ് പരിശോധനയുടെ എല്ലാ ഫലവും പുറത്തുവന്നിട്ടില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com