തലസ്ഥാനത്തെ നില ഗുരുതരമായി തുടരുന്നു; ഇന്ന് മാത്രം 820 രോഗികള്‍; 721 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ജില്ലയില്‍ ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്
തലസ്ഥാനത്തെ നില ഗുരുതരമായി തുടരുന്നു; ഇന്ന് മാത്രം 820 രോഗികള്‍; 721 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: തലസ്ഥാനത്തെ നില ഗുരുതരമായി തുടരുന്നു. ഇന്ന് മാത്രം 820 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടി വരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് 721 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 83 പേരുടെ ഉറവിടം വ്യക്തമല്ല. ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ട് ജില്ലയില്‍ ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുന്നത്.

അതേസമയം 547 പേര്‍ക്ക് ഇന്ന് രോഗം ഭേദമായിട്ടുമുണ്ട്. ഇവിടെ രോഗത്തിന്റെ ഉറവിടം അറിയാത്തവരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിക്കുകയാണ്. ജില്ലയില്‍ മരണമടഞ്ഞ മൂന്ന് പേര്‍ക്ക് കോവിഡ് രോഗം ഉണ്ടായിരുന്നുവെന്നും ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീന്‍ (67) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.

ഇതോടെ ജില്ലയില്‍ കോവിഡ് രോഗം നിമിത്തം മരണപ്പെട്ടവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഇതുവരെ 23,774 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,489 ആണ്. നിലവില്‍ ജില്ലയില്‍ 17,646 പേര്‍ക്ക് കോവിഡ് രോഗം ഭേദമായിട്ടുണ്ട്.

ആറ് ജില്ലകളില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം മുന്നൂറ് കടന്നു. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com