
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തിങ്കളാഴ്ച എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിവിധ വകുപ്പുകളിലായി 65 പേര് ഇതുവരെ രോഗം ബാധിതരായി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ ധനവകുപ്പിലെ ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം. ധനവകുപ്പില്‍ 50 ശതമാനം പേര് ജോലിക്കെത്തിയാല്‍ മതി. മറ്റുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം.
ധനവകുപ്പിനു പിന്നാലെ പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടരുകയായിരുന്നു.