വയോധികനെ സുഹൃത്ത് കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു

നെടുങ്കണ്ടം തണ്ണിപ്പാറയിലാണ് സംഭവം. ജാനകീമന്ദിരം രാമഭദ്രനാണ് കൊല്ലപ്പെട്ടത്. 73 വയസായിരുന്നു.
വയോധികനെ സുഹൃത്ത് കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു

ഇടുക്കി: വയോധികനെ അയല്‍വാസി കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു. നെടുങ്കണ്ടം തണ്ണിപ്പാറയിലാണ് സംഭവം. ജാനകീമന്ദിരം രാമഭദ്രനാണ് കൊല്ലപ്പെട്ടത്. 73 വയസായിരുന്നു.

രാമഭദ്രനും ജോര്‍ജ് കുട്ടിയും ഏറെ കാലമായി സുഹൃത്തുക്കളായിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇരുവര്‍ക്കും മദ്യപാനം പതിവായിരുന്നു. ഇന്നലെയും ഇരുവര്‍ മദ്യപിച്ചു. ഇതിനിടെ ഉടലെടുത്ത തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ ജോര്‍ജ് കുട്ടിക്ക് പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ പോകണമെന്നാവശ്യപ്പെട്ട് സഹോദരനെ സമീപിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ജോര്‍ജ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Stories

Anweshanam
www.anweshanam.com