കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി; യുവതിയടക്കം ഏഴ് പേർ പിടിയിൽ

അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു.
കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി; യുവതിയടക്കം ഏഴ് പേർ പിടിയിൽ

കണ്ണൂർ: പുതുവത്സരത്തിൽ കണ്ണൂരിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ സംഘം പിടിയിൽ. ഒരു യുവതിയടക്കം ഏഴ് പേരാണ് എംഡിഎംഎ ഉൾപെടെയുള്ള മയക്കുമരുന്നുമായി പിടിയിലായത്.

ബക്കളം സ്നേഹ ഇൻ ഹോട്ടലിൽ വച്ചായിരുന്നു മയക്കുമരുന്ന് പാ‍ർട്ടിക്കായി കൊണ്ടുവന്ന എംഡിഎംഎ, എൽഎസ്ഡി, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തത്. കണ്ണൂർ,കാസർകോട്, പാലക്കാട് വയനാട് ജില്ലകളിൽ നിന്നുള്ള യുവാക്കളാണ് പിടിയിലായത്. അഞ്ച് ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തയായി തളിപ്പറമ്പ് എക്സൈസ് വിഭാഗം അറിയിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com