സംസ്ഥാനത്ത് 7 ഹോട്ട്സ്പോട്ടുകള്‍ കൂടി; ആകെ ഹോട്ട്സ്പോട്ടുകള്‍ 725

5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് 7 ഹോട്ട്സ്പോട്ടുകള്‍ കൂടി; ആകെ ഹോട്ട്സ്പോട്ടുകള്‍ 725

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഏഴ് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റി (7), ആതിരമ്പുഴ (15), അയ്മനം (11, 19), ചിറക്കടവ് (20), എറണാകുളം ജില്ലയിലെ ചോറ്റാനിക്കര (സബ് വാര്‍ഡ് 7, 12), പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂര്‍ (സബ് വാര്‍ഡ് 13), തൃശൂര്‍ ജില്ലയിലെ ആളൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

5 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട്സ്‌പോട്ടുകളുടെ എണ്ണം 725 ആയി.

Related Stories

Anweshanam
www.anweshanam.com