സംസ്ഥാനത്ത് ഏ​ഴ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി
Kerala

സംസ്ഥാനത്ത് ഏ​ഴ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി

ക​ണ്ണൂ​രി​ലെ ച​പ്പാ​ര​പ്പ​ട​വ്, ഇ​രി​ക്കൂ​ര്‍, കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്ബ്, കീ​ഴ​ല്ലൂ​ര്‍, മാ​ടാ​യി, രാ​മ​ന്ത​ളി, പ​ടി​യൂ​ര്‍ എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​ഴ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍ കൂ​ടി. ക​ണ്ണൂ​രി​ലെ ച​പ്പാ​ര​പ്പ​ട​വ്, ഇ​രി​ക്കൂ​ര്‍, കാ​ങ്കോ​ല്‍-​ആ​ല​പ്പ​ട​മ്ബ്, കീ​ഴ​ല്ലൂ​ര്‍, മാ​ടാ​യി, രാ​മ​ന്ത​ളി, പ​ടി​യൂ​ര്‍ എ​ന്നി​വ​യാ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ള്‍.

അ​തേ​സ​മ​യം മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ക​ണ്ണൂ​രി​ലെ കു​റ്റ്യാ​ട്ടൂ​ര്‍, മ​യ്യി​ല്‍, പാ​ട്യം എ​ന്നി​വ​യേ​യാ​ണ് ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​ത്. നി​ല​വി​ല്‍ ആ​കെ 112 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

സംസ്ഥാനത്ത് കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തത് ഇന്നാണ്. 118 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 67 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 45 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതേസമയം സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത് ആറുപേര്‍ക്കാണ്. തിരുവനന്തപുരം ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Anweshanam
www.anweshanam.com