സംസ്ഥാനത്തെ സ്വകാര്യ ലാബുകളില്‍ 625 രൂപയ്ക്ക് കോവിഡ് പരിശോധന; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്തെ സ്വകാര്യ ലാബുകളില്‍ 625 രൂപയ്ക്ക് കോവിഡ് പരിശോധന; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ലാബുകളിലും ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. 625 രൂപയായിരിക്കും പരിശോധനാ ഫീസ്. ഇതുസംബന്ധിച്ച്‌ ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറങ്ങി.

ആന്റിജന്‍ പരിശോധനയില്‍ പോസീറ്റീവായാലും റിയല്‍ ടൈം പി.സ‍ി.ആ‍ര്‍ ടെസ്റ്റ് നടത്തിയാണ് സംസ്ഥാനത്ത് കോവിഡ് രോ​ഗബാധ ഔദ്യോ​ഗികമായി സ്ഥിരീകരിക്കുന്നത്. 48 മണിക്കൂറിനകം രണ്ട് തവണ ആ‍‍ര്‍.ടി- പി.സി.ആ‍ര്‍ ടെസ്റ്റ് പോസിറ്റീവായാല്‍ മാത്രമേ കൊവിഡ് സ്ഥിരീകരിക്കൂ.

നേരത്തെ കൊവിഡ് രോ​ഗിയെ ഡിസ്ചാ‍ര്‍ജ് ചെയ്യാനും രണ്ട് പി.സി.ആ‍ര്‍ ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ 14 ദിവസം കഴിഞ്ഞ് ഒരു ആന്റിജന്‍ ടെസ്റ്റ് മാത്രം നടത്തിയാണ് രോ​ഗമുക്തി ഉറപ്പിക്കുന്നത്. നിലവില്‍ സമൂഹവ്യാപനമുണ്ടായോ എന്നു തിരിച്ചറിയാനും ആശുപത്രികളില്‍ രോ​ഗികളെ പ്രവേശിപ്പിക്കുന്നതിന് മുമ്ബായും ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com