ക​ണ്ണൂ​രി​ല്‍ ആ​റ് സി​ഐ​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്
Kerala

ക​ണ്ണൂ​രി​ല്‍ ആ​റ് സി​ഐ​എ​സ്‌എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ഇതില്‍ രണ്ടുപേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

Sreehari

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആറ് സി.ഐ.എസ്.എഫ് ജീവനക്കാരും. കണ്ണൂര്‍ ജില്ലയില്‍ രോഗം ബാധിച്ചവരിലാണ് 6 പേര്‍ സി.ഐ.എസ്.എഫുകാര്‍ ഉള്‍പ്പെടുന്നത്,​ ഇതില്‍ രണ്ടുപേര്‍ എയര്‍പോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. ഇതില്‍ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആര്‍മി ഡി.സി.സി കാന്റീനിലെ മൂന്നുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

നേ​ര​ത്തെ എ​ട്ട് സി​ഐ​എ​സ്‌എ​ഫ് ജ​വാ​ന്‍‌​മാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ജോ​ലി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കി​ട​യി​ലാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്.

കണ്ണൂര്‍ സൈനിക കാന്റീനിലെ മൂന്ന് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നും അവധി കഴിഞ്ഞ് എത്തിയതായിരുന്നു ഇവർ. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

ക​ണ്ണൂ​രി​ല്‍ ഇ​ന്ന് 13 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നിലവിൽ 157 പേരാണ് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 125 പേരാണ് കൊവിഡ് ബാധിച്ച് കണ്ണൂരിൽ ചികിത്സയിലുള്ളത്.

Anweshanam
www.anweshanam.com