സംസ്ഥാനത്ത് 2002.72 കോടിയുടെ 55 പുതിയ പദ്ധതികൾക്കുകൂടി അംഗീകാരം നൽകാന്‍ കിഫ്ബി യോഗത്തില്‍ തീരുമാനം
Kerala

സംസ്ഥാനത്ത് 2002.72 കോടിയുടെ 55 പുതിയ പദ്ധതികൾക്കുകൂടി അംഗീകാരം നൽകാന്‍ കിഫ്ബി യോഗത്തില്‍ തീരുമാനം

ഇന്നലെ ചേർന്ന കിഫ്ബി എക്സിക്യുട്ടീവ്, ഗവേണിംഗ്ബോഡി യോഗങ്ങളില്‍ പദ്ധതികള്‍ക്ക് അംഗീകാരം നൽകാന്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു

By News Desk

Published on :

തിരുവനന്തപുരം: സംസ്ഥാനത്ത് 2002.72 കോടി രൂപയുടെ 55 പുതിയ പദ്ധതികൾക്കുകൂടി അംഗീകാരം നൽകി. ഇന്നലെ ചേർന്ന കിഫ്ബി എക്സിക്യുട്ടീവ്, ഗവേണിംഗ്ബോഡി യോഗങ്ങളില്‍ പദ്ധതികള്‍ക്ക് അംഗീകാരം നൽകാന്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വിവിധ റെയിൽ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണത്തിനായി 441.43 കോടി രൂപയുടെ 12 പദ്ധതികൾക്കും റോഡുകളുടെ നിർമ്മാണത്തിനായി 533.17 കോടി രൂപയുടെ 12 പദ്ധതികൾക്കും അംഗീകാരം നൽകി.

വിവിധ വകുപ്പുകളിൻ കീഴിലായി ആകെ 56393.83 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് ഇതിനോടകം കിഫ്ബി അംഗീകാരം നൽകിയിട്ടുള്ളത്. ഇവയിൽ 18240 കോടി രൂപയുടെ 396 പ്രവൃത്തികൾ/ടെണ്ടർ നടപടികളിലേയ്ക്ക് കടന്നു.

15936 കോടി രൂപ അടങ്കലുള്ള 331 പ്രവൃത്തികളുടെ നിർമ്മാണം/പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. നാളിതുവരെ വിവിധ പ്രവൃത്തികളുടെ ബില്ലുകൾക്കായി 5500 കോടി രൂപ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Anweshanam
www.anweshanam.com