കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,314 സാമ്പിളുകള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 54,314 സാമ്പിളുകള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്.

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ 54,314 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,25,05,085 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com