സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ് കേസുകൾ തിരുവനന്തപുരത്ത്; 532 പേര്‍ക്ക് രോഗം

97 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം കോവിഡ് കേസുകൾ തിരുവനന്തപുരത്ത്; 532 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 532 പേര്‍ക്കാണ് ഇവിടെ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. ഇതില്‍ 497 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.

അതേസമയം, ജില്ലയില്‍ ഇന്ന് 544 പേര്‍ക്ക് കോവിഡ് രോഗം ഭേദമായതായും സ്ഥിരീകരിച്ചു.

സര്‍ക്കാരിന്റെ കോവിഡ് ഡാഷ്ബോര്‍ഡ് നല്‍കുന്ന കണക്ക് പ്രകാരം ജില്ലയില്‍ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം നിലവില്‍ ആറായിരത്തോളമാണ്. ജില്ലയില്‍ ഇതുവരെ രോഗംവന്നവരുടെ എണ്ണം 14, 500 കടക്കുകയുമാണ്. ജില്ലയില്‍ മരണമടഞ്ഞ നാല് പേര്‍ക്ക് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69) എന്നിവര്‍ക്ക് രോഗമുണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചു.

Related Stories

Anweshanam
www.anweshanam.com