പൂജപ്പുര സെൻട്രൽ ജയിലിൽ ഡോക്ടറടക്കം 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Kerala

പൂജപ്പുര സെൻട്രൽ ജയിലിൽ ഡോക്ടറടക്കം 53 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ജയിലിലെ ആകെ രോഗബാധിതരുടെ എണ്ണം 218 ആയി

News Desk

News Desk

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 53 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തടവുകാർക്ക് പുറമെ ജയിൽ ഡോക്ടർക്കും രണ്ട് ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജയിലിലെ ആകെ രോഗബാധിതരുടെ എണ്ണം 218 ആയി. ഇന്ന് 115 പേർക്കാണ് പരിശോധന നടത്തിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ഇന്നലെ 63 പേരില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് 53 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായത്.

50 തടവുകാര്‍ക്ക് കോവിഡ‍് പോസിറ്റീവായതോടെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം 200 കടന്നു. ജയിലിനുളളിലെ രോഗത്തിന്റെ ഉറവിടം ഇനിയും വ്യക്തമായിട്ടില്ല.

Anweshanam
www.anweshanam.com