തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 519 പേര്‍ക്ക്
Kerala

തലസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് രോഗം സ്ഥിരീകരിച്ചത് 519 പേര്‍ക്ക്

ഇത് ആദ്യമായാണ് ജില്ലയില്‍ ഒരു ദിവസം അഞ്ഞൂറില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്

News Desk

News Desk

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 519 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് ആദ്യമായാണ് ജില്ലയില്‍ ഒരു ദിവസം അഞ്ഞൂറില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇതില്‍ 487 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ജില്ല മലപ്പുറമായിരുന്നു. ജില്ലയില്‍ ഇന്ന് 221 പേര്‍ക്കാണ് രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചത്. ഇതില്‍ 200 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

അതേസമയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ രോഗികളുടെ എണ്ണം ഇന്നും നൂറിന് മുകളിലാണ്. എറണാകുളം ജില്ലയില്‍ 110 പേര്‍ക്ക് ഇന്ന് രോഗം വന്നപ്പോള്‍ കോഴിക്കോട്ടെ ഇന്നത്തെ രോഗികളുടെ എണ്ണം 106 ആണ്. കേരളത്തില്‍ ഇന്ന് 1530 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 37 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 89 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1351 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 10 മരണങ്ങളാണ് രോഗം മൂലം ഇന്ന് സംസ്ഥാനത്തുണ്ടായത്.

Anweshanam
www.anweshanam.com